സഹകരണ വാരാഘോഷം; മാന്നാനം സർവ്വീസ് സഹകരണ ബാങ്കിൽ സഹകാരി സംഗമവും വിദ്യാഭ്യാസ കായിക രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കലും നടത്തി; വീഡിയോ റിപ്പോർട്ട്

മാന്നാനം: 70-ാംമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മാന്നാനം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും വിദ്യാഭ്യാസ കായിക രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കലും നടത്തി. മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൾ ഫാ.ജെയിംസ് മുല്ലശ്ശേരി സി എം ഐ യോഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം പി പ്രതിഭകളെ ആദരിക്കലും അവാർഡ് വിതരണവും നിർവ്വഹിച്ചു. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ മെമ്പർ പ്രശാന്ത് കെ മുഖ്യപ്രഭാഷണം നടത്തി.

എസ് എൻ ഡി പി മാന്നാനം ശാഖാ പ്രസിഡൻ്റ് സജീവ് കുമാർ കെ, മാന്നാനം എൻ എസ് എസ് കരയോഗം സെക്രട്ടറി ബിബിൻ ബി, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി മാന്നാനം ശാഖാ പ്രസിഡൻറ് റെജിമോൻ സി എൻ, അതിരമ്പുഴ സി ഡി എസ് ചെയർപേഴ്സൻ ഷെബീന ബീഗം തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് ഭരണ സമിതിയംഗം രാജേഷ് റ്റി റ്റി സ്വാഗതവും ബാങ്ക് സെക്രട്ടറി എബി ജേക്കബ് നന്ദിയും പറഞ്ഞു.

സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.ദിവ്യാ കെ ആർ കൊച്ചുകാട്ടേൽ, മികച്ച അധ്യാപികക്കുള്ള അവാർഡ് നേടിയ മിനി എം മാത്യു, മഹാത്മ ഗാന്ധി സർവ്വകലാശാല എംഎ ഡെവലപ്മെൻ്റ് സ്റ്റഡീസിൽ ഒന്നാം റാങ്ക് നേടിയ ക്രിസ്റ്റോ തോമസ് സാബു ഏറത്ത്, മഹാത്മ ഗാന്ധി സർവ്വകലാശാല മാസ്റ്റർ ഡിഗ്രി ഓഫ് ഫിലോസഫി ഇൻ എഡ്യുകേഷനിൽ ഒന്നാം റാങ്ക് നേടിയ അങ്കിത മോഹൻ കുന്നേപറമ്പിൽ, മഹാത്മ ഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുകേഷനിൽ നിന്നും എം എസ് സി മെഡിക്കൽ ഡോക്യുമെൻ്റേഷനിൽ ഒന്നാം റാങ്ക് നേടിയ വിദ്യാ പി വിജി പൈകാട്ടിൽ, ഇന്ത്യൻ ബോളിബോൾ അണ്ടർ 20 ടീമിൽ ഇടംനേടിയ അലീന ബിജു മനക്കക്കടവിൽ, കോട്ടയം ജില്ല അതലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം നേടിയ നന്ദന ദാസ് കിഴക്കേക്കര, ഇന്ത്യൻ റോളർ സ്കേറ്റിംഗ് ഫെഡറേഷൻ നാഷണൽ ലെവൽ ഒഫീഷ്യൽസായി തെരഞ്ഞെടുക്കപ്പെട്ട പ്രസന്നൻ സി പി ചെരുവിൽ, കിരൺ സി പി ചെരുവിൽ എന്നിവരെ ചടങ്ങിൽ പുരസ്കാരങ്ങൾ നല്കി ആദരിച്ചു. സഹകാരികളുടെ മക്കളിൽ 2002-23 വർഷം എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*