മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ സമാഹരണവും നവംബർ 19 ന്

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ സമാഹരണവും നവംബർ 19-ാം തീയതി ഞായറാഴ്ച നടക്കും. രാവിലെ 11ന് ബാങ്ക് സുവർണ്ണ ജൂബിലി ഹാളിൽ  തോമസ് ചാഴിക്കാടൻ എം പി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പാൾ ഫാ.ജയിംസ് മുല്ലശ്ശേരി 2022- 2023 വർഷം ഉന്നതവിജയം നേടിയ വിദ്യാർത്ഥികളേയും കായിക പ്രതിഭകളേയും ചടങ്ങിൽ ആദരിക്കും.

എസ് എൻ ഡി പി മാന്നാനം ശാഖാ പ്രസിഡൻ്റ്  സജീവ് കുമാർ കെ, മാന്നാനം എൻ എസ് എസ് കരയോഗം സെക്രട്ടറി ബിബിൻ ബി,  വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി മാന്നാനം ശാഖാ പ്രസിഡൻറ് റെജിമോൻ സി എൻ, അതിരമ്പുഴ സി ഡി എസ് ചെയർപേഴ്സൻ ഷെബീന ബീഗം തുടങ്ങിയവർ പ്രസംഗിക്കും. ബാങ്ക് ഭരണ സമിതിയംഗം രാജേഷ് റ്റി റ്റി സ്വാഗതവും ബാങ്ക് സെക്രട്ടറി എബി ജേക്കബ് നന്ദിയും പറയും.

Be the first to comment

Leave a Reply

Your email address will not be published.


*