മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ സീറ്റിൽ എൽ ഡി എഫ് നേതൃത്വം നല്കുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ കുട്ടപ്പൻ മാഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
യുഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകളോടൊപ്പം ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ പത്രികകൾ തള്ളിയിരുന്നു. ഇതോടെയാണ് കുട്ടപ്പൻ മാഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബർ എട്ടാം തീയതിയാണ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്.
Be the first to comment