
അതിരമ്പുഴ: മാന്നാനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഹകരണ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡൻ്റ് ജോഷി ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു.
സി പി ഐ (എം) ഏരിയ സെക്രട്ടറി ബാബു ജോർജ്, സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൻ വേണുഗോപാൽ, അഡ്വ.വി ജയപ്രകാശ്, കേരളാ കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് ഇടവഴിക്കൻ, കെ എൻ രവി, ടി ടി രാജേഷ്, പി കെ ജയപ്രകാശ്,പി എൻ സാബു, രതീഷ് രത്നാകരൻ, എത്സമ്മ മാത്യു, പ്രകാശൻ കെ എം തുടങ്ങിയവർ പ്രസംഗിച്ചു. പി എൻ പുഷ്പൻ സ്വാഗതവും ജോൺ വൈറ്റ് ചൂരക്കുളം നന്ദിയും പറഞ്ഞു.
Be the first to comment