മാന്നാനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും കൂൺ കൃഷി പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു

മാന്നാനം: “ഹരിതം സഹകരണം”ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മാന്നാനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും കൂൺ കൃഷി പഠന ക്ലാസും സംഘടിപ്പിച്ചു.

കോട്ടയം സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗജന്യ പച്ചക്കറി തൈകൾ കോട്ടയം സഹകരണ സംഘം അസി. രജിസ്ട്രാർ ഉണ്ണികൃഷ്ണൻ നായർ ബി വിതരണം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം അമ്പിളി പ്രദീപ് ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡൻറ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അതിരമ്പുഴ കൃഷിഭവൻ കൃഷി അസിസ്റ്റൻറ് അശ്വതി എസ് കൂൺ കൃഷി പഠന ക്ലാസ് നയിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് ജോസഫ് ജോയി, സെക്രട്ടറി എബി ജേക്കബ്, ഭരണസമിതിയംഗങ്ങളായ കെ റ്റി ഗോപി, ഷൈജു തെക്കുംചേരി, ജേക്കബ് തോമസ്, അജിത അജിത്കുമാർ, ഓമന പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*