
മാന്നാനം: വേനൽ ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ സൗജന്യ കുടിവെള്ളവും സംഭാരവുമായി മാന്നാനം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ് തണ്ണീർ പന്തലിൻ്റ ഉദ്ഘാടനം നിർവ്വഹിച്ചു. ഭരണ സമിതിയംഗങ്ങളായ ടി ടി രാജേഷ്, അമ്പിളി പ്രദീപ്, വിജയലക്ഷ്മി പര്യാത്ത്, മഞ്ചു ജോർജ് സെക്രട്ടറി എബി ജേക്കബ് ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മാന്നാനം ജംഗ്ഷനു സമീപം ബാങ്ക് ഹെഡ് ഓഫീസിന് മുൻവശത്താണ് തണ്ണീർ പന്തൽ ഒരുക്കിയിരിക്കുന്നത്. ഈ വേനൽക്കാലം അവസാനിക്കുന്നതു വരെ തണ്ണീർ പന്തലിൽ ദിവസവും സൗജന്യമായി പൊതു ജനങ്ങൾക്ക് കുടിവെള്ളവും സംഭാരവും വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡൻറ് പറഞ്ഞു.
Be the first to comment