
മാന്നാനം : മാന്നാനം സെൻ്റ് ജോസഫ്സ് യു. പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിസ്മയക്കാഴ്ചകളുടെയും കലാപരിപാടികളുടെയും ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സ്കൂൾ മാനേജർ ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സി. എം. ഐ സ്വാഗതവും അധ്യാപക പ്രതിനിധി അഖില ബാബു നന്ദിയും രേഖപ്പെടുത്തി.. പി. ടി. എ പ്രസിഡന്റ് സെബാസ്റ്റ്യൻ മാത്യു, എം. പി. ടി. എ പ്രസിഡന്റ് മഞ്ജു ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി മാത്യു ജിമ്മി സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സരോജിനി നായിഡു, ഝാൻസി റാണി, ഭഗത് സിംഗ് തുടങ്ങിയ ധീര ദേശാഭിമാനികളുടെ വേഷമണിഞ്ഞു കുട്ടികൾ ആഘോഷ പരിപാടിയിലും,റാലിയിലും പങ്കെടുത്തത് കൗതുകക്കാഴ്ചയായി. തുടർന്ന് പ്രച്ഛന്നവേഷം, സ്വാതന്ത്ര്യദിന ക്വിസ് മത്സരo, ദേശഭക്തിഗാനം, നൃത്തരൂപങ്ങൾ , പ്ലക്കാർഡ് ഡിസൈനിങ് തുടങ്ങിയ മത്സരങ്ങളിൽ ആവേശകരമായ പങ്കാളിത്തമാണ് ഉണ്ടായത്. ഹെഡ്മാസ്റ്റർ ഫാദർ സജി പാറക്കടവിൽ വിജയികൾക്കുള്ള സമ്മാന ദാനം നടത്തിയതോടെ ആഘോഷ പരിപാടികൾക്ക് സമാപനമായി.
Be the first to comment