മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും

മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും. വികാരി ഫാ. അബ്രഹാം തർമ്മശേരി കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറൽ  റവ. ഫാ. ജെയിംസ് പാലയ്ക്കൽ വി. കുർബാന അർപ്പിക്കും, ശേഷം തിരുസ്വരൂപം പ്രതിഷ്ഠിക്കും. 

ശനിയാഴ്ച വൈകുന്നേരം 4.30 ന് ഫാ. സ്കറിയ ചൂരപ്പുഴ അർപ്പിക്കുന്ന വി കുർബാന, തുടർന്ന് പ്രദക്ഷിണം, രാത്രി എട്ടു മണിക്ക് ഫ്യൂഷൻ, ആകാശവിസ്മയം. ഞായറഴ്ച രാവിലെ 6.15 ന് ഫാ. റ്റിജോ മുണ്ടുനടക്കൽ അർപ്പിക്കുന്ന വി. കുർബാന, 9.30 ന് കെ സി എസ് എൽ ഡയറക്ടർ ഫാ. ജോസഫ് വേളങ്ങാട്ടുശ്ശേരി അർപ്പിക്കുന്ന റാസാ കുർബാന തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്, ഗാനമേള.  

വികാരി ഫാ. അബ്രഹാം തർമ്മശേരി, കൈക്കാരന്മാരായ ജോസ് ഇല്ലിച്ചിറയിൽ, ജെന്നി തോമസ് തെക്കേടത്തു, ജോയ് ളാപ്പള്ളിൽ, ജനറൽ കൺവീനറായ ജിനു ജോസഫ് കൊല്ലപള്ളിമലയിൽ തുടങ്ങിയവർ തിരുനാളിന്‌ നേതൃത്വം നൽകും. 

 

Be the first to comment

Leave a Reply

Your email address will not be published.


*