
പാരിസ് : ഇന്ത്യയുടെ കായിക ചരിത്രത്തില്‍ അനുപമ അധ്യായം എഴുതി ചേര്‍ക്കാമെന്ന മനു ഭാകറിന്റെ സ്വപ്‌നം സാധ്യമായില്ല. ഒരു ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി മാറാനുള്ള അവരുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ നഷ്ടമായി.
വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരത്തെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിലും താരം രണ്ട് വെങ്കലങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചിരുന്നു. പിന്നാലെയാണ് മനു മൂന്നാം മെഡല്‍ തേടിയിറങ്ങിയത്. എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മനുവിനു പക്ഷേ നിര്‍ണായക നിമിഷത്തില്‍ ഒരു ഷോട്ട് പിഴച്ചു. താരം 28 പോയിന്റില്‍ ഒതുങ്ങി.
Be the first to comment