മൂന്നാം മെഡല്‍ തേടി മനു ഭാകര്‍, സെമി ലക്ഷ്യമിട്ട് ലക്ഷ്യ; ഒളിംപിക്‌സില്‍ ഇന്ത്യ ഇന്ന്

പാരിസ്: രണ്ട് വെങ്കല മെഡലുകള്‍ വെടിവച്ചിട്ട് ചരിത്രമെഴുതിയ ഇന്ത്യയുടെ അഭിമാനം മനു ഭാകര്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരത്തിനു മത്സരം. മനുവിനൊപ്പം ഇഷ സിങും ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്നുണ്ട്.

ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. മെഡല്‍ പ്രതീക്ഷകളായിരുന്നു പിവി സിന്ധു സിംഗിള്‍സിലും സാത്വിക് സായ്‌രാജ് രാന്‍കി റെഡ്ഡി- ചാരിഗ് ഷെട്ടി സഖ്യവും തോല്‍വിയോടെ പുറത്തായി. ഏക പ്രതീക്ഷയായ ലക്ഷ്യ സെന്‍ ഇന്ന് ക്വാര്‍ട്ടറില്‍ ഇറങ്ങുന്നു. മലയാളി താരം എച്എസ് പ്രണോയിയെ വീഴ്ത്തിയാണ് ലക്ഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.ഹോക്കിയില്‍ ക്വാര്‍ട്ടറുറപ്പിച്ച ഇന്ത്യ ഇന്ന് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ ഇടം പിടിക്കുക ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നുണ്ട്. ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

ഷൂട്ടിങ്- വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ (പ്രിസിഷന്‍). മനു ഭാകര്‍, ഇഷ സിങ്. ഉച്ചയ്ക്ക് 12.30 മുതല്‍.

ഗോള്‍ഫ്- പുരുഷന്‍മാരുടെ വ്യക്തിഗതം. സ്‌ട്രോക്ക്‌പ്ലെ. ശുഭാംകര്‍ ശര്‍മ, ഗഗന്‍ജീത് ഭുല്ലാര്‍. ഉച്ചയ്ക്ക് 12.30 മുതല്‍.

ഷൂട്ടിങ്- പുരുഷന്‍മാരുടെ സ്‌കീറ്റ്. അനന്ദ്ജീത് സിങ് നരുക. ഉച്ചയ്ക്ക് 1.00 മുതല്‍.

അമ്പെയ്ത്ത്- മിക്‌സ് ടീം റിക്കര്‍വ്. അങ്കിത ഭകത്, ധീരജ് ബൊമ്മദേവര. ഉച്ചയ്ക്ക് 1.19.

ജൂഡോ- വനിതകളുടെ 78 കിലോ പ്ലസ്. തുലിക മാന്‍. ഉച്ചയ്ക്ക് 1.30 മുതല്‍.

റോവിങ്- പുരുഷന്‍മാരുടെ സ്‌കള്‍സ് ഫൈനല്‍. ബല്‍രാജ് പന്‍വാര്‍. ഉച്ചയ്ക്ക് 1.48 മുതല്‍.

ഷൂട്ടിങ്- വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ (യോഗ്യത). മനു ഭാകര്‍, ഇഷ സിങ്. വൈകീട്ട് 3.30 മുതല്‍.

സെയ്‌ലിങ്- വനിതകളുടെ ഡിങ്കി ഐഎല്‍സിഎ (3, 4 റെയ്‌സ്). നേത്ര കുമനന്‍. വൈകീട്ട് 3.45 മുതല്‍.

ഹോക്കി- ഇന്ത്യ- ഓസ്‌ട്രേലിയ. വൈകീട്ട് 4.45 മുതല്‍.

ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ്. ക്വാര്‍ട്ടര്‍. ലക്ഷ്യ സെന്‍. വൈകീട്ട് 6.30 മുതല്‍.

സെയ്‌ലിങ്- പുരുഷന്‍മാരുടെ ഡിങ്കി ഐഎല്‍സിഎ (3, 4 റെയ്‌സ്). വിഷ്ണു ശരവണന്‍. വൈകീട്ട് 7.05 മുതല്‍.

അത്‌ലറ്റിക്‌സ്- വനിതകളുടെ 5000 മീറ്റര്‍ റൗണ്ട് 1. അങ്കിത, പരുള്‍ ചൗധരി. രാത്രി 9.40 മുതല്‍.

അത്‌ലറ്റിക്‌സ്- പുരുഷന്‍മാരുടെ ഷോട് പുട്ട് യോഗ്യതാ പോരാട്ടം. തജിന്ദര്‍പാല്‍ സിങ് ടുര്‍. രാത്രി 11.40 മുതല്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*