പാരിസ് ഒളിംപിക്സ് സമാപന ചടങ്ങ്; ഇന്ത്യയുടെ പതാക ഉയർത്തുക മനു ഭാകർ

പാരിസ്: പാരിസ് ഒളിംപിക്സ് സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക ഉയർത്തുക മെഡൽ ജേതാവ് മനു ഭാകർ. ഇന്ത്യയുടെ ഷൂട്ടറായ മനു ഭാകർ ഇന്ത്യക്ക് വേണ്ടി പാരിസിൽ രണ്ട് വെങ്കല മെഡൽ നേടി തന്നിരുന്നു. ഷൂട്ടിങിൽ ഒളിംപിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും മനു ഭാകറാണ്. ആദ്യം വനിതകളുടെ പത്ത് മീറ്റർ എയർ പിസ്റ്റൾ ഇവന്‍റിലാണ് താരം വെങ്കലം നേടിയത്. ശേഷം മനു സരബ്ജോത് സിങ്ങുമായി സഖ്യം ചേർന്നുകൊണ്ട് ഇന്ത്യക്കായി മിക്സ്ഡ് പത്ത് മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ് ഇവന്‍റിലും മനു വെങ്കലം സ്വന്തമാക്കി. ഇന്ത്യക്കായി ഒരു ഒളിംപിക്സിൽ രണ്ട് മെഡൽ സ്വന്തമാക്കുന്ന ആദ്യ വനിതാ താരമായി മനു ഇതോടെ മാറി.

ഷൂട്ടിങ്ങിൽ ഇന്ത്യയുടെ 12 വർഷത്തെ മെഡൽ വരൾച്ചക്കായിരുന്നു മനു ഫുൾസ്റ്റോപ്പിട്ടത്. ‘മനുവായിരിക്കും സമാപന ദിവസത്തിൽ ഇന്ത്യയുടെ കൊടി പിടിക്കുക. അവൾ നന്നായി കളിക്കുകയും മെഡൽ നേടുകയും ചെയ്തു, അതിനാൽ ഇത് അവൾ അർഹിക്കുന്നുണ്ട്,’ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ വ്യക്തമാക്കി. ‘ എന്നേക്കാൾ യോഗ്യരായ ആളുകളുണ്ട്, എന്നാൽ എനിക്ക് ഈ അവസരം ലഭിച്ചാൽ അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരമാണ്,’ മനു ഭാകർ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*