മനുവിന് മുന്നില്‍ മൂന്നാം മെഡല്‍! പാരിസില്‍ ഇന്ത്യ ഇന്ന്

പാരിസ്: ചരിത്ര നേട്ടത്തിലേക്ക് കാഞ്ചി വലിക്കാന്‍ മനു ഭാകര്‍ ഇന്നിറങ്ങും. മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അപൂര്‍വമായൊരു സ്ഥാനം സ്വന്തമാക്കുന്നതിന്റെ വക്കിലാണ് താരം. ഒറ്റ ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലെന്ന ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടം. ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകളെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കഴിഞ്ഞ മനു ഇന്ന് 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മത്സരിക്കാനിറങ്ങുന്നത്.

അമ്പെയ്ത്ത് വനിതാ വ്യക്തിഗത പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപിക കുമാര്‍, ഭജന്‍ കൗര്‍ എന്നിവരും മെഡല്‍ പ്രതീക്ഷ സജീവമാക്കാന്‍ ഇന്നിറങ്ങും. യോഗ്യത നേടിയാല്‍ ഇരുവര്‍ക്കും ഇന്ന് മെഡല്‍ പോരാട്ടമുണ്ട്. ഷൂട്ടിങ് സ്‌കീറ്റില്‍ യോഗ്യത നേടിയാല്‍ ആനന്ദ് ജീത് സിങ് നരുകയ്ക്കും ഇന്ന് മെഡല്‍ പോരാട്ടം.

ഷൂട്ടിങ്- പുരുഷന്‍മാരുടെ സ്‌കീറ്റ്. ആനന്ദ് ജീത് സിങ് നരുക. ഉച്ചയ്ക്ക് 12.30 മുതല്‍.

ഷൂട്ടിങ്- വനിതകളുടെ സ്‌കീറ്റ്. മഹേശ്വരി ചൗഹാന്‍, റൈസ ധില്ലന്‍. ഉച്ചയ്ക്ക് 12.30 മുതല്‍.

ഗോള്‍ഫ്- പുരുഷന്‍മാരുടെ സ്‌ട്രോക്ക് പ്ലേ. ശുഭാംകര്‍ ശര്‍മ, ഗഗന്‍ജീത് ഭുല്ലാര്‍. ച്ചയ്ക്ക് 12.30 മുതല്‍.

ഷൂട്ടിങ് (മെഡല്‍ പോരാട്ടം)- വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍. മനു ഭാകര്‍. ഉച്ചയ്ക്ക് 1.00 മുതല്‍.

അമ്പെയ്ത്ത്- വനിതാ വ്യക്തിഗതം. ദീപിക കുമാരി. ഉച്ചയ്ക്ക് 1.52 മുതല്‍.

അമ്പെയ്ത്ത്- വനിതാ വ്യക്തിഗതം. ഭജന്‍ കൗര്‍. ഉച്ചയ്ക്ക് 2.05 മുതല്‍.

സെയ്‌ലിങ്- പുരുഷന്‍മാരുടെ ഡിങ്കി ഐഎല്‍സിഎ. റെയ്‌സ് 5,6. വിഷ്ണു ശരവണന്‍. വൈകീട്ട് 3.50 മുതല്‍.

സെയ്‌ലിങ്- വനിതകളുടെ ഡിങ്കി ഐഎല്‍സിഎ. റെയ്‌സ് 4, 5, 6. നേത്ര കുമരന്‍. വൈകീട്ട് 5.55 മുതല്‍.

ബോക്‌സിങ്- പുരുഷന്‍മാരുടെ 71 കിലോ. നിഷാന്ത് ദേവ്. രാത്രി 12.05 മുതല്‍.

 

Be the first to comment

Leave a Reply

Your email address will not be published.


*