നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥിയാകാൻ അപേക്ഷ നൽകിയത് നിരവ​ധി പേർ

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർഥിയാകാൻ അപേക്ഷ നൽകിയത് നിരവ​ധി പേർ. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആറു പേരുടെ പേരാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്. എന്നാൽ അരഡസനിലേറെ ആളുകളാണ് കെപിസിസി നേതാക്കൾക്ക് അപേക്ഷ നൽകിയിരിക്കുന്നത്.

എഐസി ഓഫീസിലേക്ക് ഇ-മെയിൽ അയച്ചവരുടെ എണ്ണവും കുറവല്ല. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം കെപിസിസി സെക്രട്ടറിയും മുൻ ന​​ഗരസഭാം​ഗവുമായ പിവി രാജേഷ്, ഡിസിസി പ്രസിഡന്റ്എ തങ്കപ്പൻ, കോൺ​ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ, എന്നീ പേരുകളാണ് സജീവ ചർച്ചയിൽ ഉൾപ്പെട്ടിട്ടുളളത്.

അപേക്ഷ നൽകിയവരിൽ ചിലർ കഴിഞ്ഞ ദിവസം പാലക്കാട്‌ എഐസിസി സെക്രട്ടറി പിവി മോഹനനുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ നേരിട്ട് അപേക്ഷ നൽകിയവരുമുണ്ടെന്നാണ് റിപ്പോർട്ട്. വിജയ സാധ്യത സർവ്വെയുടെ ഫലം വന്നാൽ മാത്രമെ കോൺഗ്രസ്‌ സ്ഥാനാർഥിയെ തീരുമാനിക്കൂ.

Be the first to comment

Leave a Reply

Your email address will not be published.


*