കൊടിയ വേനൽക്കാലത്ത് കാഴ്ച‌യുടെ വസന്തമൊരുക്കി മുട്ടുകാട് സൂര്യകാന്തിപ്പാടം

കോതമംഗലം: ഈ കൊടിയ വേനൽക്കാലത്ത് വസന്തത്തിന്റെ മനോഹര കാഴ്‌ച പകർന്ന് മുട്ടുകാട് പാടശേഖരം. നെല്ലിനങ്ങൾ മാത്രം വിളഞ്ഞിരുന്ന പാടത്ത് ഇക്കുറി വിളഞ്ഞിരിക്കുന്നത് സൂര്യകാന്തികളാണ്.കാഴ്ച്ചകളുടെ പുതുമ പകരുകയാണ് ഈ പാടശേഖരത്തിലെ സൂര്യകാന്തികൾ. വേനൽക്കാല അവധി ആഘോഷിക്കാനെത്തുന്ന വിനോദ സഞ്ചാരികളടക്കം നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

കടുത്ത ചൂടിലും പൂത്തു നിൽക്കുന്ന സൂര്യ കാന്തികളുടെ കാഴ്ച ഏതൊരാളെയും ആകർഷിക്കുന്നതാണ്. കുടിയേറ്റകാലം മുതൽ മുടങ്ങാതെ നെൽകൃഷി നടത്തിയിരുന്ന പാടശേഖരമാണ് ഇത്.ക ഴിഞ്ഞ കാലങ്ങളിൽ ഇവിടെ ജലക്ഷാമം മൂലം ഒരു കൃഷി മാത്രമാണ് നടത്തുന്നത്.

പഞ്ചായത്തിന്റെ വേനൽക്കാല കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഒന്നര ലക്ഷം രൂപ പാടശേഖരസമിതിക്കായി നൽകി. ഈ പദ്ധതി പ്രകാരമാണ് കർഷകനായ ബിജോ പുതിയവീട്ടിൽ സൂര്യകാന്തി കൃഷി നടത്തിയത്. പാടശേഖരത്തിന്റെ മറ്റു ഭാഗങ്ങളിൽ മറ്റു കർഷകർ പച്ചക്കറി കൃ ഷികളും നടത്തുന്നുണ്ട്. വരും വർഷങ്ങളിൽ സൂര്യകാന്തി കൃഷി വിപുലീകരിക്കാനാണ് ബിജോയുടെ തീരുമാനം. കാർഷിക മേഖലയിലെ ഈ പുതിയ പരീക്ഷണം വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും.

Be the first to comment

Leave a Reply

Your email address will not be published.


*