ഛത്തിസ്ഗഡില്‍ സൈനികവാഹനം മാവോയിസ്റ്റുകള്‍ സഫോടനത്തില്‍ തകര്‍ത്തു; എട്ടു ജവാന്‍മാരും ഡ്രൈവറും കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഐഇഡി ഉപയോഗിച്ച് നക്‌സലുകള്‍ വാഹനം തകര്‍ത്തതിനെ തുടര്‍ന്ന് എട്ട് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്‍മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ദന്തേവാഡ, നാരായണ്‍പൂര്‍, ബിജാപൂര്‍ എന്നിവിടങ്ങളിലെ സംയുക്ത ഓപ്പറേഷനുശേഷം ഡിആര്‍ജി ദന്തേവാഡയിലെക്ക് ജവാന്‍മാര്‍ മടങ്ങുന്നതിനിടെയാണ് ആക്രമണം. ബിജാപൂര്‍ ജില്ലയിലെ ബെഡ്രെ-കുട്രൂ റോഡിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷനില്‍ ഒരു മൃതദേഹം കണ്ടെടുത്തതോടെ ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നക്‌സലുകളുടെ മരണസംഖ്യ അഞ്ചായി ഉയര്‍ന്ന ദിവസമാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം നാരായണ്‍പൂര്‍, ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ അബുജ്മാദിലെ വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*