മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടന്ന അക്രമങ്ങൾ ചര്‍ച്ചയായില്ല

ന്യൂഡൽഹി: സിറോ മലബാർ സഭ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൃത്യമായ അജണ്ട വെച്ചിട്ടാണ് കൂടിക്കാഴ്ച നടന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ആർച്ച് ബിഷപ്പ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സൗഹാർദപരമായ ചർച്ച മാത്രമാണ് നടന്നത്. മണിപ്പൂരിലും രാജ്യത്ത് പലയിടത്തും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടന്ന അക്രമങ്ങൾ ചർച്ചയായില്ലെന്ന് റാഫേൽ തട്ടിൽ പറഞ്ഞു. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ പറ്റിയ വിസിറ്റ് ആയിട്ടല്ല അവർ സ്വീകരിച്ചത്. ഒരു കോർഡിയൽ വിസിറ്റ് ആയിട്ടാണ് ഇതിനെ കണ്ടത്. അതുകൊണ്ട് അങ്ങനെയുള്ള വിഷയങ്ങളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാൻ താൻ ആഗ്രഹിച്ചില്ല. പ്രധാനമന്ത്രി അക്കാര്യം പരാമർശിച്ചില്ലെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. 

ക്രൈസ്തവ സഭയ്ക്കു നേരെയുണ്ടായ ആക്രമണം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെ കണ്ട് പറയാൻ സിബിസിഐ തീരുമാനമെടുത്തിട്ടുണ്ട്. സിബിസിഐ മൂന്നു സഭകളുടെ കൂടി സംവിധാനമാണ്. ആ സംവിധാനം വഴി ഈ വിഷയം കേന്ദ്രത്തിന് മുന്നിൽ കൊണ്ടു വരും.

താൻ ഒരു കത്തോലിക്ക സഭയുടെ മെത്രാൻ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കാണാൻ വന്നത്.  മാർപാപ്പ ഇന്ത്യയിൽ വരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*