കാക്കനാട്:ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ച്ച് ഫോര്‍ കേരള -ജീവസംരക്ഷണ സന്ദേശ യാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.
എൻ്റെ മാതാപിതാക്കള്‍, ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവപ്രകാരം രണ്ട് കുട്ടികള്‍ മതിയെന്ന് തീരുമാനി ച്ചിരുന്നുവെങ്കില്‍, പത്താമത്തെ കുഞ്ഞായി ജനിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെസിബിസി പ്രോ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ജനറല്‍ ക്യാപ്റ്റനുമായ ജെയിംസ് ആഴ്ചങ്ങാടന്‍, പ്രോ-ലൈഫ് അപ്പസ്തോലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും കെസിബിസി പ്രോ-ലൈഫ് സമിതി ആനിമേറ്ററുമായ സാബു ജോസ് എന്നിവരാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സന് സി. എബ്രഹാം, സെക്രട്ടറി ജെസ്ലിന് ജോ, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്, വൈസ് ക്യാപ്റ്റന്‍ മാര്ട്ടിന് ന്യൂനസ്, കൂരിയ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ജോയ്സ് മുക്കുടം ജീവവിസ്മയ മാജിക്ക് അവതരിപ്പിച്ചു. ഓഗസ്റ്റ് 10ന് തൃശൂരില്‍ ദേശീയതലത്തിലുള്ള പ്രോ-ലൈഫ് മഹാറാലിയും സമ്മേളനം നടക്കും. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്നതാണ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുഖ്യ സന്ദേശം.
മുനമ്പം: പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീര് വീഴാന്‍ കാരണമാകുന്നവര്‍ക്ക് സമൂഹം മാപ്പു നല്‍കില്ലെന്നും മുനമ്പത്തെ സഹനസമരം ലക്ഷ്യം കാണുന്നതുവരെ സഹായാത്രികരായി സീറോമലബാര്‍സഭ കൂടെയുണ്ടാകുമെന്നും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയിറക്കുഭീഷണിയുടെ ആശങ്കയില്‍ കഴിയുന്ന മുനമ്പത്തെ ജനങ്ങളെ നിരാഹാരസമര പന്തലില്‍ സന്ദര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം നിവാസികളുടെ നിലവിളി […]
ഏക വ്യക്തിനിയമത്തില്‍ നിലപാട് വ്യക്തമാക്കി കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ (കെസിബിസി ). ഏകീകൃത സിവിൽ കോഡ് എന്ന ആശയം അപ്രായോഗികവും, അസാധ്യവുമാണ്. ഈ പ്രത്യേക വിഷയം പരിഗണനയ്ക്കെടുക്കാനുള്ള സമയം ഇനിയുമായിട്ടില്ലെന്ന നിലപാടാണ് കേരള കത്തോലിക്കാ സഭയ്ക്കുള്ളതെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ […]
Be the first to comment