
തിയറ്ററുകളിൽ വലിയ വിജയം നേടിയ മാർക്കോ ഒടിടി പ്ലാറ്റഫോമിൽ എത്തുമ്പോൾ തിയറ്ററുകളില്‍ വിജയം ആവർത്തിക്കില്ല എന്ന് നടൻ ഉണ്ണി മുകുന്ദൻ. ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലെ ആണ് നടന്റെ പ്രസ്താവന. ചിത്രം ഒടിടിയിൽ വിജയമാകില്ലെന്നു മാത്രമല്ല കീറി മുറിച്ച് ഇഴകീറി പരിശോധിക്കാനും ചിത്രത്തിലെ ലോജിക്കും മറ്റും ആരാഞ്ഞ് വിമർശങ്ങൾ ഉയരാനും സാധ്യതയുണ്ടെന്ന് തനിക്ക് വളരെ വ്യക്തതയുടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
മാർക്കോയിലെ വളരെ വയലന്റ് ആയ ദൃശ്യങ്ങൾ കാരണം A സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രത്തിലെ അമിതമായ രക്തച്ചൊരിച്ചിൽ സോഷ്യൽ മീഡിയയിലും നിരൂപകർക്കിടയിലും അനവധി ചർച്ചകൾക്കും കാരണമായി.
വേൾഡ് വൈഡ് 100 കോടിക്ക് മുകളിൽ കളക്ഷനുമായി കുതിക്കുന്ന മാർക്കോ കേരളം കൂടാതെ നോർത്ത് ഇന്ത്യയിലും മികച്ച അഭിപ്രായം നേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ചില സിനിമകൾ രൂപകൽപന ചെയ്യുന്നത് തന്നെ, തിയറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ ഉള്ള പ്രത്യേക അനുഭൂതി ലക്ഷ്യം വെച്ചാണ്. ആ ഒരു നിമിഷം പുറംലോകത്തെ പറ്റിയൊന്നും ഓർമിപ്പിക്കാതെ പ്രേക്ഷകനെ സിനിമക്കുള്ളിലേക്ക് ആനയിക്കേണ്ടത് ഞങ്ങൾ സിനിമാക്കാരുടെ കടമയാണ്. വയലൻസ് ചിത്രത്തിൽ കാണിക്കുന്നത് അതുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചിരിക്കുന്ന സംഘട്ടന രംഗങ്ങൾ നീതീകരിക്കാൻ ആണ്. അത്തരം രംഗങ്ങളെ അവജ്ഞയോടെ കാണേണ്ടതില്ല, കരയാനും ചിരിക്കാനും മാത്രമുള്ളതല്ല സിനിമ, മനസിനെ ഉലയ്ക്കുന്ന വിഷയങ്ങളും വിനോദ വ്യവസായത്തിന്റെ ഭാഗം ആണ്, ഉണ്ണി മുകുന്ദൻ പറയുന്നു.
Be the first to comment