പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസിന് പ്രൊഡ്യൂസേഴ്സ് ഗിൽഡിൻ്റെ ഡേവിഡ് ഒ സെൽസ്നിക്ക് അവാർഡ്. പിജിഎ അവാർഡ് ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. ആദം സാൻഡ്‌ലെർ അഭിനയിച്ച ‘അൺകട്ട് ജെംസ്’ മുതൽ ‘വൺസ് വെയർ ബ്രദേഴ്‌സ്’ വരെയുള്ള ചിത്രങ്ങളുടെ നിർമ്മാതാവാണ് മാർട്ടിൻ. കരിയറിൻ്റെ ആദ്യ മൂന്ന് പതിറ്റാണ്ടുകളിൽ സ്കോർസെസ് ഒരു നിർമ്മാതാവായിരുന്നില്ല.
ഡികാപ്രിയോ പ്രധാന കഥാപാത്രമായി എത്തിയ ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രമാണ് അവസാനമായി മാർട്ടിന്റേതായി പുറത്തിറങ്ങിയത്. ക്രൈം ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ വന്‍ താരനിരയാണ് അണിനിരക്കുന്നത്. റോബര്‍ട്ട് ഡെ നീറോ, ലിലി ഗ്ലാഡ്‌സ്റ്റണ്‍, ബ്രെൻഡൻ ഫ്രേസർ എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 1920കളിലെ ഒക്‌ലഹോമയുടെ പശ്ചാത്തലത്തിലാണ് കില്ലേഴ്‌സ് ഓഫ് ദ് ഫ്ലവർ മൂൺ ഒരുക്കിയിരിക്കുന്നത്. ഒസാജ് നേഷൻ എന്ന സമ്പന്ന സംഘത്തിലെ അംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
Be the first to comment