വിപണി പൊടിപൊടിച്ച് മാരുതി സുസുക്കി; ജനുവരിയില്‍ വിറ്റത് 2.12 ലക്ഷം കാറുകള്‍

പുതുവർഷത്തിന്റെ തുടക്കം തന്നെ വിൽപനയിൽ വൻ കുതിച്ച് ചാട്ടവുമായി മാരുതി സുസുക്കി. ജനുവരിയില്‍ മാരുതി സുസുക്കി 2,12,251 യൂണിറ്റ് വില്‍പ്പന നടത്തിയത്. 2024 ജനുവരിയില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 1,99,364 യൂണിറ്റായിരുന്നു. 27,100 യൂണിറ്റുകൾ കയറ്റുമതി. 2024 ജനുവരിയില്‍ കയറ്റുമതി കണക്കുകള്‍ 23,932 യൂണിറ്റ് ആയിരുന്നു.

മിനിസെ​ഗ്മെന്റിൽ കമ്പനി നേരിയ ഇടിവ് നേരിട്ടു. ആള്‍ട്ടോ,എസ് പ്രെസോ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ വില്‍പ്പന 14,241 യൂണിറ്റാണ് കഴിഞ്ഞമാസം ഉണ്ടായത്. ബലേനോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ കാറുകളുള്ള കോംപാക്റ്റ് സെഗ്മെന്റില്‍ ആകെ 82,241 യൂണിറ്റുകളുടെ വില്‍പ്പന നടന്നു.

ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, XL6, ജിംനി, ഇന്‍വിക്റ്റോ തുടങ്ങിയ മോഡലുകളുള്ള യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റിൽ 65,093 യൂണിറ്റുകള്‍ വിറ്റഴിച്ചു. ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗത്തിലെ സൂപ്പര്‍ കാരിയുടെ 4089 യൂണിറ്റുകള്‍ വിറ്റു. മിഡ്‌സൈസ് സെഡാനായ സിയാസ് 768 യൂണിറ്റ് വിൽപന നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*