മാരുതി – ടൊയോട്ട സഖ്യത്തിന്‍റെ പുതിയ മോഡല്‍

മാരുതി സുസുക്കി നിലവിൽ ഇന്ത്യൻ വിപണിയിൽ ഒരു ഇടത്തരം എസ്‌യുവിയുടെ പണിപ്പുരയിലാണ്. വരാനിരിക്കുന്ന ഈ എസ്‌യുവി നിലവിൽ വൈഎഫ്‍ജി (YFG) എന്ന കോഡ്‌നാമത്തിലാണ് വികയിപ്പിക്കുന്നത്. സെഗ്‌മെന്റിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയെ നേരിടാന്‍ ടൊയോട്ടയുമായി ചേർന്നാണ് മാരുതി ഈ എസ്‌യുവി വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി മാരുതി എസ്‌യുവി വിപുലമായി പരീക്ഷിക്കുകയാണ്. ഈ വാഹനം ഇന്ത്യന്‍ റോഡുകളിൽ ഇതിനു മുമ്പ് രണ്ട് തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പരീക്ഷണത്തിനിടെ വരാനിരിക്കുന്ന YFG എസ്‌യുവിയുടെ ഇന്റീരിയറുകൾ ചേര്‍ന്നിരിക്കുകയാണ് എന്ന് ഗാഡി വാഡി ഡോട്ട് കോമിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*