മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്ക്കോടതി ഉത്തരവ് തെറ്റെന്ന് അമിക്കസ് ക്യൂറി. കേസിൽ തെളിവില്ലെന്ന കീഴ്ക്കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി.
പ്രമുഖര്‍ക്ക് പണം നല്‍കിയെന്ന് സമ്മതിച്ച സിഎംആര്‍എല്‍ സിഎഫ്ഒയുടെ മൊഴിയുണ്ട്. ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിനെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് തെളിവ് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. അന്വേഷണ ഏജന്‍സിയാണ് തെളിവുകള്‍ ശേഖരിക്കേണ്ടതെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകനായ അഖില്‍ വിജയ് ആണ് അമിക്കസ് ക്യൂറി. റിവിഷന്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യം ഇല്ലെന്ന് ഗിരിഷ് ബാബുവിന്റെ കുടുംബം അറിയിച്ചതിനെ തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
Be the first to comment