മാസപ്പടി കേസ്; എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും

മാസപ്പടി കേസിൽ എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ് റിപ്പോർട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണ, എക്സാലോജിക് കമ്പനി, സിഎംആർഎൽ ഉടമ ശശിധരൻ കർത്ത അടക്കമുള്ളവർക്ക് എതിരയാണ് കുറ്റപത്രം. എസ്‌എഫ്‌ഐ‌ഒ ഡപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുക.

മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ വീണ വിജയൻ്റെ അറസ്റ്റിന് സാധ്യതയേറിയിരിക്കുകയാണ്. വിചാരണ നടപടികൾക്ക് തൊട്ടുമുൻപായി എസ്എഫ്ഐഒ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തണം. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ ഉടൻ സമൻസ് അയക്കും. ഇതിനിടെ കേസിൽ എസ്എഫ്ഐഒ റിപ്പോർട്ടു മൂന്നുമാസം മുമ്പ് തയ്യാറായിരുന്നതായാണ് വിവരം. ഡൽഹി ഹൈക്കോടതിയിലെ കേസ് നടക്കുമ്പോൾ തന്നെ പ്രോസിക്യൂഷൻ അനുമതിക്കായി റിപ്പോർട്ട് കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന് എസ്എഫ്ഐഒ സമർപ്പിച്ചിരുന്നു. കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം പച്ചക്കൊടി കാട്ടുകയും ഡൽഹി ഹൈക്കോടതി സ്റ്റേ ആവശ്യം തള്ളുകയും ചെയ്തതോടെ നടപടികൾ വേഗത്തിൽ ആക്കുകയായിരുന്നു.

ഷെഡ്യൂൾഡ് ഒഫൻസ് വന്നതോടെ തങ്ങൾ രജിസ്റ്റർ ചെയ്ത കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. എസ്എഫ്ഐഒയിൽ നിന്നും കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇഡി തേടിയിട്ടുണ്ട്. പ്രതികളെ ഇഡിയും വൈകാതെ സമൻസ് നൽകി വിളിച്ചുവരുത്തും. ഇതിനിടെ എസ്എഫ്ഐഒ കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*