
സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയാകും വാദം കേൾക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേൾക്കുക. അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം തള്ളി.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവല്ലാത്ത രേഖകള്‍ കോടതിക്ക് കേസെടുക്കാനുള്ള തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിശ്വാസ്യതയുള്ള രേഖകളുടെ അഭാവത്തില്‍ മാസപ്പടി രേഖകള്‍ പരിഗണിക്കാനാവില്ലെന്നതാണ് കോടതി നിലപാട്.
Be the first to comment