ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. രമേഷ് നഗർ മേഖലയിൽ നിന്ന് 200 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. 2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡൽഹി പൊലീസ് ഇന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയർ ഹൗസിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് ഡൽഹി പൊലീസ് കാർ പിടികൂടുകയായിരുന്നു. ഡൽഹിയിൽ ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.
നേരത്തെ 560 കിലോ ഗ്രം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5260 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്ടോബർ രണ്ടിന് മഹിപാൽപൂരിലെ ഗോഡൗണിലാണ് ഈ വൻ മയക്കുമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതിൽ അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ സംഭവ സ്ഥലത്തുനിന്നും രണ്ട് പേരെ അമൃത്സർ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് പിടികൂടിയത്. ഒരാളെ ഉത്തർപ്രദേശിൽ നിന്നും പിടികൂടി.
Be the first to comment