പാലക്കാട് ട്രെയിനില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടികൂടിയത് കോടികള്‍ വിലവരുന്ന ചരസ്

പാലക്കാട്ട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നരക്കിലോ മയക്കുമരുന്ന് പിടിക്കൂടി. ഷാലിമാര്‍–തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു മയക്കുമരുന്ന് കടത്തിയത്.

1.75 കോടി രൂപയുടെ ചരസ് ആണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ലഹരി കടത്തുകാര്‍ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*