പ്രസവാവധി ഇൻഷുറൻസ്; ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ19 മുതൽ നടപ്പിലാക്കും

മസ്‌കറ്റ്: ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇൻഷുറൻസ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇൻഷുറൻസ് തുക ഈടാക്കുക. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് ഔദ്യോ​ഗിക പ്ലാറ്റ് ഫോമിലൂടെയാണ് വിവരം അറിയിച്ചത്.

പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർ, താൽക്കാലിക കരാറുകൾ, പരിശീലന കരാറുകൾ, വിരമിച്ച തൊഴിലാളികൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള ജീവനക്കാർക്കും ഇൻഷുറൻസ് ബാധകമാണ്. സ്വയം തൊഴിൽ ചെയ്യുന്ന ഒമാനികൾ, ഗൾഫ് രാജ്യങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ഒമാനികൾ, വിദേശത്ത് ജോലി ചെയ്യുന്ന ഒമാനികൾ എന്നിവർക്കും ഇത് ബാധകമാണ്.

പ്രസവത്തിന് മുമ്പുള്ള 14 ദിവസം മുതലാണ് അവധി തുടങ്ങുക. ഇൻഷ്വർ ചെയ്ത സ്ത്രീയെ അവധി കാലത്ത് ജോലി ചെയ്യാൻ തൊഴിലുടമകൾ നിർബന്ധിക്കരുത്. അതേസമയം ഇൻഷ്വർ ചെയ്ത പിതാവിന് ഏഴ് ദിവസംവരെ പിതൃത്വ അവധി ലഭിക്കും. ഇൻഷ്വർ ചെയ്ത സ്ത്രീ മറ്റൊരു തൊഴിലുടമയിലേക്ക് മാറുകയാണെങ്കിൽ, നീക്കത്തിന് മുമ്പുള്ള അവസാന വേതനം അനുസരിച്ച് പ്രസവാവധി അലവൻസ് നൽകുന്നത് തുടരും. പ്രസവസമയത്തോ അവധിക്കാലത്തോ അമ്മയുടെ മരണം സംഭവിച്ചാൽ, പിതാവിന് ഇതേ ആനുകൂല്യം ലഭിക്കുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*