ഇടതു സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദ്ദേശം

കോട്ടയം: ഇടതു സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദ്ദേശം. സംഭവം കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദ്ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകാനാണ് നിർദ്ദേശം.

മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്‍റെ ചുമതലയുള്ള ജ്യോതിയുടെ വിശദീകരണം. അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം എന്ന് പഞ്ചായത്ത് പ്രസിഡൻറ്  വിടി സോമൻ കുട്ടി ആരോപിച്ചു. പഞ്ചായത്ത് ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിർദ്ദേശം കിട്ടിയത്. അതേസമയം, നിര്‍ദ്ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം തന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*