
പാലക്കാട് : മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാമാന്‍ എ വി മുകേഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 34 വയസ്സായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.
കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിൻ്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്.
Be the first to comment