അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; അതിരമ്പുഴ സെന്റ് മേരീസ്‌ ദേവാലയത്തിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാദിനം ആചരിക്കുന്നു. കുരിശു മരണത്തിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്കായി ഒരുക്കിയ അന്ത്യത്താഴത്തിന്റെയും വിശുദ്ധ കുര്‍ ബാന സ്ഥാപനത്തിന്റെയും ഓര്‍മ്മകളിലാണ് ക്രൈസ്തവര്‍. ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകി ക്രിസ്തു ലോകത്തിന് നല്‍കിയ വലിയ സന്ദേശത്തിന്റെ സ്മരണയിലാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷകള്‍ നടക്കുന്നത്.

കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പെസഹായുടെ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. ഏവരും സഭയോടു ചേര്‍ന്ന് നിന്ന് ഐക്യത്തോടെ നീങ്ങണമെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഐക്യ മനോഭാവത്തോടെ ഒരുമിച്ചു മുന്നോട്ടു പോകാനാകണമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

അതിരമ്പുഴ സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിൽ വൈകുന്നേരം 5 മണിക്ക് പെസഹാദിന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യ കാർമികത്വം വഹിക്കും.  അസ്സി. വികാരിമാരായ ഫാ. സാജൻ പുളിയ്ക്കൽ, ഫാ. സച്ചിൻ കുന്നത്ത്‌, ഫാ. നൈജിൽ തൊണ്ടിക്കാംകുഴിയിൽ,  ഫാ. ബിനിൽ പഞ്ഞിപ്പുഴ എന്നിവർ സഹകാർമ്മികരായിരിക്കും. 

 

Be the first to comment

Leave a Reply

Your email address will not be published.


*