
അതിരമ്പുഴ : സി ഐ റ്റി യു പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.അതിരമ്പുഴ മൈതാനം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചന്തക്കവലയിൽ സമാപിച്ച മെയ് ദിന റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
തുടർന്ന് ചന്തക്കവലയിൽ നടന്ന പൊതുസമ്മേളനം സിഐറ്റിയു ജില്ലാ വൈസ് പ്രസിഡൻറും സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി ഐ റ്റി യു അതിരമ്പുഴ പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റി പ്രസിഡൻ്റ് പി എൻ പുഷ്പൻ അദ്ധ്യക്ഷനായിരുന്നു. കോർഡിനേഷൻ കമ്മറ്റി സെക്രട്ടറി എം എൻ രാജപ്പൻ, കെ എൻ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.സി ഐ റ്റി യു നേതാക്കളായ പി എൻ സാബു, ടി ടി രാജേഷ്, മാന്നാനം സഹകരണ ബാങ്ക് പ്രസിഡൻ്റ് പി കെ ജയപ്രകാശ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബേബിനാസ് അജാസ് , അമ്പിളി പ്രദീപ് തുടങ്ങിയവർ നേതൃത്വം നല്കി.
Be the first to comment