എംസി റോഡിന്‍റെ പേര് ‘ഒസി റോഡ്’ എന്നാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്‍റെ വിലാപയാത്ര കടന്നു പോയ എംസി റോഡിന്‍റെ പേര് ഒസി റോഡ് എന്നാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങൾ നൽകിയത്. തിരുവനന്തപുരം പുതുപ്പള്ളി ഹൗസ് മുതൽ എംസി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണെന്നും അതു കൊണ്ടു തന്നെ എംസി റോഡ് ഒസി റോഡ് ആയി പുനർനാമകരണം ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും സുധീരൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*