മനുഷ്യ ശരീരത്തിന്റെ സങ്കീർണതകളുടെ കെട്ടഴിയുകയായി; മെഡക്സ് ’23 ന് നാളെ തുടക്കം

കോട്ടയം മെഡിക്കൽ കോളേജിന്റെ ഡയമണ്ട് ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി സ്റ്റുഡന്റസ്യൂണിയന്റെയും കോളേജ് അധികൃതരുടെയും നേതൃത്വത്തിൽ അരങ്ങേറുന്ന മെഡിക്കൽഎക്സിബിഷൻ – മെഡക്സ് ’23 ന് നാളെ തുടക്കം. നവംബർ 6 മുതൽ നവംബർ 26 വരെയുള്ളദിവസങ്ങളിലായാണ് എക്സിബിഷൻ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണി മുതലാണ് പ്രദർശന സമയം. രാവിലെ 8.30 മുതൽ വൈകിട്ട് 7 വരെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കും. സ്കൂൾകുട്ടികൾക്ക് 80 രൂപയും, കോളേജ് വിദ്യാർത്ഥികൾക്ക് 100 രൂപയും, മുതിർന്നവർക്ക് 130 രൂപയും എന്ന നിരക്കിലാണ് ടിക്കറ്റുകൾ.

കോട്ടയം മെഡിക്കൽ കോളേജിന്റെ ഓൾഡ് ക്യാമ്പസ്‌ ബിൽഡിങ്ങിലാണ് പ്രധാന പ്രദർശന വേദികൾഒരുങ്ങുന്നത്. മെഡിക്കൽ കോളേജ് ഏറ്റുമാനൂർ റോഡിൽ നിന്നും ഡെന്റൽ കോളേജിലേക്ക് തിരിയുന്നറോഡിൽ ഓൾഡ് ക്യാമ്പസ്സിനോട് ചേർന്നാണ് പ്രധാന കവാടം. തുടർന്ന് വരുന്ന ഓൾഡ് ക്യാമ്പസ്‌ ബിൽഡിങ്ങിലെ 3 കെട്ടിടങ്ങളും, അതിനുശേഷം മെഡിക്കൽ കോളേജ് ഓഡിറ്റോറിയവുംഉൾപ്പെടുന്നതാണ് പ്രദർശന വേദികൾ . ഇവിടങ്ങളിലായി മെഡിക്കൽ കോളേജിലെ 28ഓളംഡിപ്പാർട്മെന്റുകളുടെ പ്രദർശന സ്റ്റാളുകൾ ഉണ്ട്.

മനുഷ്യശരീരവും അതിന്റെ ഉള്ളറകളുടെ ശാസ്ത്രവും അടങ്ങി വൈദ്യശാസ്ത്രത്തിന്റെ വിവിധമേഖലകളെ ഇവിടെ പരിചയപ്പെടാനാകും . മെഡിക്കൽ പ്രദർശന വേദികൾ കഴിഞ്ഞ ശേഷംവൈദ്യശാസ്ത്ര സംബന്ധമായ ചർച്ചകളും,ഈ മേഖലയിലെ പ്രഗത്ഭരായ ഡോക്ടർമാർ പങ്കെടുക്കുന്ന ‘മേഡ് ടോക്ക്’  പോലുള്ള സംസാരവേദികളും ഓഡിറ്ററിയത്തിൽ നിന്ന് എത്തുന്ന വലിയ ഗ്രൗണ്ടിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പൊതുജന ബോധവത്കരണത്തിന്റെ ഭാഗമായി ജീവിതശൈലിരോഗങ്ങൾ, ആർത്തവ ശുചിത്വം, പകർച്ചവ്യാധികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ നയിക്കുന്ന സെമിനാറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. വിവിധ വ്യാപാരസ്റ്റാളുകളും, ഭക്ഷണ സ്റ്റാളുകളും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മെഡക്സ്ന്റെ ഭാഗമായി വിജ്ഞാനത്തിന് പുറമെ മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന വിർച്വൽറിയാലിറ്റിയും, മറ്റു കലാപരിപാടികളും അടങ്ങുന്ന എന്റർടൈൻമെന്റ് സെക്ഷനുകളും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത് ബാബു ചാഴികാടൻ റോഡ്, ഐ സി എച് ഗ്രൗണ്ട്, കാർഡിയോ വിഭാഗത്തിന് സമീപമുള്ള ഗ്രൗണ്ട് എന്നിവടങ്ങളിലാണ്.

പ്രീ ബുക്കിങ് സംവിധാനങ്ങൾക്കും മറ്റ് വിശദവിവരങ്ങൾക്കും വിളിക്കേണ്ട നമ്പർ : +918891525480 എമർജൻസി നമ്പർ : +918891452980

 

Be the first to comment

Leave a Reply

Your email address will not be published.


*