മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ അഞ്ചാം വിവാഹം

കാലിഫോർണിയ : മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ അഞ്ചാം വിവാഹം. മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മർഡോക്ക് വിവാഹം ചെയ്തത്. കലിഫോർണിയയിൽ മർഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങ് വഴിയാണ് മര്‍ഡോക്കും എലീനയും കണ്ടുമുട്ടുന്നത്.

ലോസ് ആഞ്ജലീസില്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലാണ് എലീന ജോലി ചെയ്തിരുന്നത്. എലീനയ്ക്ക്‌ ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. 68 വർഷങ്ങൾക്ക് മുമ്പ് 1956-ൽ ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡന്റായ പട്രീഷ്യ ബുക്കറുമായിട്ടായിരുന്നു മർഡോക്കിന്റെ ആദ്യ വിവാഹം. 1960-ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവർത്തക അന്ന ടൊർവിനെ വിവാഹം കഴിച്ചു.

1999-ൽ വിവാഹമോചനം നേടി. അതിനുശേഷം 2016-ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021-ൽ ഈ ബന്ധവും ഒഴിഞ്ഞു. മർഡോക്കിന് ആറ് മക്കളുണ്ട്. ഓസ്‌ട്രേലിയൻ വംശജനായ മർഡോക്കിന്റേതാണ് ദ് വാൾ സ്ട്രീറ്റ് ജേണൽ, ഫോക്‌സ് ന്യൂസ് തുടങ്ങിയവ. ഫോബ്‌സ് പട്ടിക പ്രകാരം 20 ബില്യൻ ഡോളറിലധികമാണ് മർഡോക്കിന്റെ ആസ്തി.

Be the first to comment

Leave a Reply

Your email address will not be published.


*