ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനില വാരമില്ലാത്തതായി കണ്ടെത്തിയ 14 മരുന്നിന്റെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. മരുന്നുകളുടെ സ്റ്റോക്കുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്സ് കൺട്രോളറെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ വിശദവിവരം https://dc.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*