കോമഡി എന്റർടെയ്നറുമായി മീരാ ജാസ്മിൻ ; വികെ പ്രകാശ് ഒരുക്കുന്ന ‘പാലും പഴവും’ ഓഗസ്റ്റ് 23ന്

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘പാലും പഴവും’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ ജോഷി പ്രകാശനം ചെയ്തു. കൊച്ചിയിൽ വെച്ചുനടന്ന ചടങ്ങിൽ സിബി മലയിൽ ശ്യാമപ്രസാദ്, രഞ്ജിത്ത്. ബി. ഉണ്ണികൃഷ്ണൻ, സിയാദ് കോക്കർ എന്നിവർ ചേർന്ന് മ്യൂസിക്ക് ലോഞ്ചും നിർവഹിച്ചു. ചിത്രത്തിൽ മീരാ ജാസ്മിനും അശ്വിൻ ജോസുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ആ​ഗസ്റ്റ് 23ന് തീയറ്ററുകളിലെത്തും.ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രാഹുൽ ദീപ് ആണ് ഛായാഗ്രഹണം. ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേട്ടും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, മിഥുൻ രമേശ്, ആദിൽ ഇബ്രാഹിം, സംവിധായകൻ രാജസേനൻ, രചനാ നാരായണൻ കുട്ടി, നിഷാ സാരംഗ്, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട് അതുൽറാം കുമാർ, പ്രണവ് യേശുദാസ്, ആർ.ജെ. സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാനാവുന്ന മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്. പ്രവീൺ പ്രഭാകർ എഡിറ്റിങ് നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ – ഉദയ് എന്നിവർ ചേർന്നാണ്. സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ എന്നിവരുടേതാണ് ഗാനങ്ങൾ. ഗോപി സുന്ദറിന്റേതാണ് പശ്ചാത്തല സംഗീതം. സാബു മോഹൻ കലാസംവിധാനവും ജിത്ത് പയ്യന്നൂർ മേക്കപ്പും നിർവ്വഹിക്കുന്നു. ആദിത്യ നാനു ആണ് കോസ്റ്റ്യൂം ഡിസൈൻ.

ബോളിവുഡ്ഡിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായ പനോരമ സ്റ്റുഡിയോയുടെ കീഴിൽ പ്രവർത്തിക്കുന്ന പനോരമ മ്യൂസിക്കാണ് ‘ ചിത്രത്തിൻ്റെ സംഗീതത്തിൻ്റെ അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രത്തിലൂടെ പനോരമ മ്യുസിക്ക് മലയാളത്തിലും തങ്ങളുടെ വരവറിയിക്കുകയാണെന്ന് അണിയറപ്രവർത്തകർ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ വ്യക്തമാക്കി.

സംവിധായകരായ ജോഷി, സിബി മലയിൽ, രഞ്ജിത്ത്, ശ്യാമപ്രസാദ് ‘ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, നഹാസ് ഹിദായത്, ഉല്ലാസ് കൃഷ്ണ, വിഷ്ന്നു ശശിശങ്കർ, അഭിലാഷ് പിള്ള, നിർമ്മാതാക്കളായ സിയാദ് കോക്കർ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബാദ്ഷാ, മീരാ ജാസ്മിൻ, അശ്വിൻ ജോസ്, അശോകൻ, മണിയൻപിള്ള രാജു, രചനാ നാരായണൻകുട്ടി, നിഷാ സാരംഗ്, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, സംഗീത സംവിധായകരായ സച്ചിൻ ബാബു, ജോയൽ ജോൺസ്. ജസ്റ്റിൻ – ഉദയ് ഗാനരചയിതാക്കളായ വിവേക് മുഴുക്കുന്ന്, ടിറ്റോ തങ്കച്ചൻ എന്നിവരും നിരവധി അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*