മീഷോ ഇനി മലയാളത്തിലും

ദില്ലി: സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ മീഷോ ഇപ്പോൾ മലയാളം ഉൾപ്പെടെ എട്ട് ഭാഷകളിൽ കൂടിയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നീ ഭാഷകളാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. 

അക്കൗണ്ടിലേക്കും ഉല്പന്ന വിവരങ്ങളിലേക്ക് കടക്കുന്നതിനും ഓർഡറുകൾ നൽകുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പേയ്മെന്റുകൾ നടത്തുന്നതിനും  ആൻഡ്രോയിഡ് ഫോണുകളിൽ മീഷോ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഇനി ഇഷ്ടഭാഷ തെരഞ്ഞെടുക്കാം. ഉപയോക്താക്കളിൽ 50 ശതമാനം പേരും ആദ്യമായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരാണെന്നതിനാലാണ് ഇത്തരമൊരു അപ്ഡേഷൻ കൊണ്ടുവന്നിരിക്കുന്നത്. പ്രദേശിക ഭാഷകൾ  വന്നതോടെ ഉപയോക്താക്കൾ നേരിട്ടിരുന്ന ഭാഷാ തടസം ഇതോടെ ഇല്ലാതാകും.

Be the first to comment

Leave a Reply

Your email address will not be published.


*