കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ മെഗാ മേള

കോട്ടയം :  തപാൽ വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ചേരുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാൻ  17ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ മേള നടത്തും.

ഉയർന്ന പലിശ ലഭിക്കുന്ന ഹൃസ്വകാല – ദീർഘകാല സ്ഥിര നിക്ഷേപങ്ങൾ, മാസ വരുമാന പദ്ധതി,  പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപം, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഡിജിറ്റൽ അക്കൗണ്ടുകൾ,രാജ്യത്ത് ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഒരു വർഷത്തേക്ക് 755 രൂപ പ്രീമിയം അടച്ചാൽ 15 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ചികിത്സ ചിലവുകളും ലഭിക്കുന്ന അപകട ഇൻഷ്വറൻസ് പദ്ധതി.

തുടങ്ങിയവയിൽ ചേരുന്നതിന് മേളയിൽ സൗകര്യമൊരുക്കും. ആധാർ പുതുക്കുന്നതിനും പുതിയ ആധാർ എടുക്കുന്നതിനും മേളയിൽ സൗകര്യം ഒരുക്കുമെന്നു കോട്ടയം സീനിയർ പോസ്റ്മാസ്റ്റർ അറിയിച്ചു. വിവരങ്ങൾക്ക് :  04812567730,9847201959.

Be the first to comment

Leave a Reply

Your email address will not be published.


*