ഏറ്റുമാനൂർ സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെ പരാതിയുമായി അംഗം പി.ജെ.ചാക്കോ

ഏറ്റുമാനൂർ : ഏറ്റുമാനൂർ സഹകരണ ബാങ്ക് പൊതുയോഗത്തിൽ ചോദ്യം ചോദിക്കാനോ അഭിപ്രായങ്ങൾ പറയാനോ അനുവദിച്ചില്ലെന്ന് അംഗത്തിന്റെ പരാതി. ഡിസംബർ 22- ന് നടന്ന ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പൊതുയോഗത്തിനെതിരെയാണ് അംഗമായ പി.ജെ.ചാക്കോ(ജെയിംസ് പുളിക്കൻ )കോട്ടയം സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ (ജനറൽ)പരാതി നൽകിയത്.

ബാങ്കിന്റ 1744-ാം നമ്പർ അംഗമായ തന്നെ വ്യക്തിഹത്യ നടത്തുകയും മിനിറ്റ്സ് പകർപ്പ്നൽകാത്തതിനെ സംബന്ധിച്ച്അസിസ്റ്റൻ്റ് രജിസ്റ്റർ നൽകിയ നിർദ്ദേശം വായിക്കാൻ അനുവദിച്ചില്ലെന്നും, സംഘടിതമായി ബഹളം വെച്ച് തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും ജെയിംസ് പുളിക്കൻ  ആരോപിച്ചു.

54 വർഷമായി ബാങ്കിൻ്റ അംഗമാണ്‌താൻ, പൊതുയോഗത്തിൽ ചോദ്യംചോദിക്കാൻ എഴുന്നേൽക്കുമ്പോൾതന്നെ സംഘടിതമായി ഒരുകൂട്ടർ ബഹളം വയ്ക്കുകയും സംസാരിക്കാൻ അനുവദിക്കുകയും ചെയ്‌തില്ല. ഇവർ പുറത്ത് നിന്ന് ആരുടെയോ നിർദേശപ്രകാരമെത്തിയെതാണന്ന് സംശയിക്കുന്നു.

ഉത്തരവാദിത്വപെട്ടവർ മറുപടിപറയാതെ മറ്റ് അംഗങ്ങൾ തോന്നുംപടി ഉത്തരം പറയുകയാണ് ചെയ്്. സ്വർണ്ണപണയലേലത്തിൽ 28.63 ലക്ഷംനഷ്ടംവന്നത് സംബന്ധിച്ചും, മുക്കുപണ്ടം തട്ടിപ്പിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാരിക്ക് ബാങ്ക് ഫണ്ടിൽ നിന്നും 5.85 ലക്ഷം രൂപ ലീവ് സറണ്ടർ തുക നൽകിയത് സംബന്ധിച്ചുള്ള ഓഡിറ്റ് ന്യൂനതകളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വ്യക്തിഹത്യ നടത്തിയെന്നും നിയമവിരുദ്ധവും സഹകരണ വകുപ്പ് ചട്ടങ്ങൾക്കെതിരെയും ജനാധിപത്യത്തിന് ഘടകവിരുദ്ധവുമായിരുന്നു യോഗമെന്നും രജിസ്ട്രാർക്ക് ൽകിയ പരാതിയിലുണ്ടന്നും ജെയിംസ് പുളിക്കൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*