പുരുഷ, വനിതാ താരങ്ങൾക്ക് തുല്യ വേതനം; ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ ലഭിക്കുക തുല്യമായ മാച്ച് ഫീ. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തുല്യ മാച്ച് ഫീ പ്രഖ്യാപനം നടപ്പാക്കുമ്പോൾ താരങ്ങൾക്ക് ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി-20യ്ക്ക് 3 ലക്ഷം രൂപയും ലഭിക്കും. ആദ്യമായാണ് ഇന്ത്യയിൽ ഒരു ഗെയിമിൽ കളിക്കുന്ന പുരുഷ-വനിതാ പ്രൊഫഷണൽ താരങ്ങൾക്ക് തുല്യ പ്രതിഫലം നൽകുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*