അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ മെരിറ്റ് ഡേയും ഗണിതശാസ്ത്ര ലാബ് ഉദ്ഘാടനവും നടന്നു

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ 2022-23 അധ്യായന വർഷം എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്ധ്യാത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെരിറ്റ് ഡേയും ഗണിതശാസ്ത്ര ലാബ് ഉദ്ഘാടനവും സഹകരണ, രജിട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ അദ്ധ്യക്ഷത വഹിച്ചു.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിതടത്തിൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, ഗ്രാമപഞ്ചായത്തംഗം ജോസ് അമ്പലക്കുളം, മുൻ ഹെഡ്മാസ്റ്റർ ഷൈരാജ് വർഗ്ഗീസ്, അധ്യാപക പ്രതിനിധി ജോഷി ഇലഞ്ഞിയിൽ, ടെൽസൻ തോമസ്, ലിൻറാ എലിസബത്ത്  തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബിനു ജോൺ സ്വാഗതവും ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ് കൃതജ്ജതയും പറഞ്ഞു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയും മറ്റുള്ളവരിൽ നിന്നു ലഭിച്ച സഹായവും ഉപയോഗിച്ചാണ് ഗണിത ശാസ്ത്ര ലാബ് തയ്യാറാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*