ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയില്‍ മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയില്‍ മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളകളിലൊന്നാണ് മെറ്റ് ഗാല. ഓരോ തവണയും വ്യത്യസ്ത ലുക്കുകളില്‍ താരങ്ങള്‍ മെറ്റ് ഗാല റെഡ് കാര്‍പ്പറ്റില്‍ എത്താറുണ്ട്. ഇത്തവണ ആലിയ ഭട്ട് എത്തിയത് സാരി ധരിച്ചാണ്.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയാണ് ആലിയ തെരഞ്ഞെടുത്തത്. സില്‍ക്ക് ഫ്‌ലോസ്, ഗ്ലാസ് ബീഡിങ്ങുകള്‍, വിലയേറിയ രത്‌നക്കല്ലുകള്‍ എന്നിവ ഉപയോഗിച്ച് പൂക്കളുടെ ഡിസൈനില്‍ എംബ്രോയിഡറി വര്‍ക്കുകള്‍ സാരിയില്‍ ചെയ്തിട്ടുണ്ട്. രത്‌നക്കല്ലുകളുള്ള കമ്മലുകളാണ് ആലിയ അണിഞ്ഞത്. നെറ്റിചുട്ടിയും ഒന്നിലധികം മോതിരങ്ങളും താരം അണിഞ്ഞിരുന്നു. മെസി ബണ്‍ ഹെയര്‍സ്‌റ്റൈലായിരുന്നു ആലിയ തെരഞ്ഞെടുത്തത്.

23 അടി നീളമുള്ള സാരി നിര്‍മ്മിക്കാന്‍ 163 കരകൗശല വിദഗ്ധര്‍ 1965 മണിക്കൂര്‍ എടുത്തുവെന്ന് ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മെറ്റ് ഗാല സംഘടിപ്പിക്കുന്നത്. ഫാന്‍ രംഗത്തെ സിനിമാ മേഖലയിലെയും പ്രശസ്തര്‍ മെറ്റ് ഗാലയില്‍ എത്താറുണ്ട്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*