മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. വൈകുന്നേരം 8.45ന് ശേഷമാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റാഗ്രാം അടക്കമുള്ള അനുബന്ധ സേവനങ്ങൾക്കും തടസ്സമുണ്ടായി. എന്നാൽ വാട്‌സ്ആപ്പിന് പ്രതിസന്ധി നേരിട്ടിട്ടില്ല.
ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ സാധിക്കാതെ വന്നത്. ഉപയോഗത്തിനിടെ സെഷൻ എക്‌സ്പയേർഡ് എന്ന് കാണിച്ച് ലോഗ് ഔട്ടാകുകയായിരുന്നു. സെർവർ പ്രതിസന്ധിയാണ് ഇതിന് പിന്നിലെന്നും ആഗോളതലത്തിൽ അനുഭവപ്പെടുന്ന പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്ന് മെറ്റ വൃത്തങ്ങൾ അറിയിച്ചു.
Be the first to comment