
മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ക്ലബ് ടൈഗ്രസ് യുഎന്‍എല്‍ ഗോള്‍ കീപ്പര്‍ നഹ്വേല്‍ ഗുസ്മാന് 11 മത്സരങ്ങളില്‍ വിലക്ക്. മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് താരത്തിനു വിലക്കേര്‍പ്പെടുത്തിയത്.
മെക്‌സിക്കന്‍ ഫുട്‌ബോള്‍ ലീഗിലെ ടൈഗ്രസ്- മോണ്‍ടെറി പോരാട്ടത്തിനിടെ മോണ്‍ടെറി താരങ്ങള്‍ക്കു നേരെ ഗുസ്മാന്‍ ലേസര്‍ പോയിന്റര്‍ ഉപയോഗിച്ചതാണ് വിലക്കിലേക്ക് നയിച്ചത്. പരിക്കേറ്റ് പുറത്തായ താരം എതിര്‍ ഗോള്‍ കീപ്പറടക്കമുള്ള താരങ്ങള്‍ക്ക് നേരെയാണ് ലേസര്‍ പോയിന്റര്‍ ഉപയോഗിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചത്.
¡Lo que no se vio del #Clásico Regio!
Nahuel Guzmán apuntando desde un palco con un laser a Andrada, el portero de Rayados pic.twitter.com/DCvmYonF3x
— MedioTiempo (@mediotiempo) April 14, 2024
വിലക്കിനൊപ്പം പിഴയും നിശ്ചിത മണിക്കൂര്‍ സാമൂഹിക സേവനവും ശിക്ഷയുടെ ഭാഗമായി ഫെഡറേഷന്‍ താരത്തിനു ചുമത്തിയിട്ടുണ്ട്. മത്സരത്തില്‍ ഇരു ടീമുകളും 3-3നു സമനിലയില്‍ പിരിഞ്ഞു. മത്സര ശേഷം താരം ക്ഷമാപണം നടത്തി രംഗത്തെത്തി.
Be the first to comment