എം ജി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടമായ സംഭവം; ഐജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: എം ജി സർവകലാശാലയിൽനിന്നും ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടമായ സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ സർവീസിൽ ഉടൻ തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മുൻ ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്സിറ്റിയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഐജിയുടെ നേതൃത്വത്തിൽ  പ്രത്യേക പോലീസ് സംഘം കേസ് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ജയന്ത് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിരപരാധിത്വം വ്യക്തമാക്കിയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും അവരെ സർവീസിൽ തിരിച്ചെടുക്കാത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. ജോസ് മാത്യു, നവീൻ എൻ എസ്, മഹേഷ് എൻ, മേബിൾ എൻ എസ് എന്നിവ സമരത്തിന് നേതൃത്വം നൽകി.

 

Be the first to comment

Leave a Reply

Your email address will not be published.


*