എം ജി സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടമായ സംഭവം; സമരം ശക്തമാക്കി എംപ്ലോയീസ് യൂണിയൻ

അതിരമ്പുഴ: എം ജി സർവകലാശാലയിൽനിന്നും ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടമായ സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ സർവീസിൽ ഉടൻ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ. ജീവനക്കാരെ അടിയന്തരമായി സർവീസിൽ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യും.

അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിരപരാധിത്വം വ്യക്തമാക്കിയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും അവരെ സർവീസിൽ തിരിച്ചെടുക്കാത്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. സമരത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*