എം ജി യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളിലെ പരീക്ഷ ഫലം പ്രസിദ്ധികരിച്ചു

കോട്ടയം: കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം എൽഎൽബി(ഓണേഴ്‌സ് – 2020 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽഎൽബി(ഓണേഴ്‌സ് – 2015-2017 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മാർച്ച് 30 വരെ 2018 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ ഓൺലൈനിലും 2018 അഡ്മിഷന് മുൻപുള്ളവർ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടും സമർപ്പിക്കണം.
കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽഎൽബി(2015, 2012-2014 അഡ്മിഷനുകൾ സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മാർച്ച് 30 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
കഴിഞ്ഞ വർഷം മാർച്ചിൽ ഒന്നും രണ്ടും സെമസ്റ്റർ എംഎ മലയാളം(പ്രൈവറ്റ് പഠനം)(2016-18 അഡ്മിഷനുകൾ സപ്ലിമെൻററി, 2014-15 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മാർച്ച് 30 വരെ ഓൺലൈനിൽ സമർപ്പിക്കാം.
ഒന്നും രണ്ടും സെമസ്റ്ററുകൾ ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ(സിബിസിഎസ്എസ് – 2015-2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012,2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് -മാർച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മാർച്ച് 30 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*