‘ബിസിനസ് ലക്ഷ്യങ്ങൾ മാറുന്നു’; വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. വൈവിധ്യവത്കരണം, ഓഹരി, ഉൾക്കൊള്ളൽ (ഡിഇഐ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റ് ഇന്റേണല്‍ ടീമിനെ പിരിച്ചുവിട്ടതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാറുന്ന ബിസിനസ് ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള മൈക്രോസോഫ്റ്റിന്റെ നടപടി. അതേസമയം, ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന പിരിച്ചുവിടലിനെതിരെ കമ്പനിക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.

കമ്പനിയില്‍ കറുത്ത വംശജരും ആഫ്രിക്കന്‍- അമേരിക്കന്‍ ജീവനക്കാരുടെ എണ്ണം 2025ഓടെ ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള വൈവിധ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുകയെ 2020ലെ നിലപാടില്‍ നിന്നു തികച്ചു വ്യത്യസ്തമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ തീരുമാനം.

ആയിരക്കണക്കിനു ജീവനക്കാരെ ഇ-മെയിൽ വഴിയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് തൊഴിലാളികൾ ഉയർത്തിയിരിക്കുന്നത്. അതേസമയം, കമ്പനിയുടെ വൈവിധ്യവും ഉള്‍ക്കൊള്ളലിന്റെ പ്രതിബദ്ധതയും മാറ്റമില്ലാതെ തുടരുമെന്ന് മൈക്രോസോഫ്റ്റ് വക്താവ് ജെഫ്ഫ് ജോണ്‍സ് പറഞ്ഞു.

”വൈവിധ്യത്തിലും ഉള്‍പ്പെടുത്തലിലുമുള്ള ഞങ്ങളുടെ ശ്രദ്ധ മാറ്റമില്ലാത്തതാണ്. ഞങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകളില്‍ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്തത്തിന് മുന്‍ഗണന നല്‍കി ഈ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു.

തൊഴിലാളി ക്രമീകരണ നടപടികളുടെ ഭാഗമായി സാമ്പത്തിക വര്‍ഷമാദ്യമാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നടത്താറുള്ളത്. അടുത്തിടെ കൂട്ടപ്പിരിച്ചുവിടൽ പ്രവണത മൈക്രോസോഫ്റ്റിൽ വർധിക്കുകയാണ്. 2023ന്റെ തുടക്കത്തിൽ 10,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.നേരത്തെ, സൂം, ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികളും തങ്ങളുടെ വൈവിധ്യ പരിപാടികള്‍ വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*