പാൽ വില വർദ്ധനവ് പിൻവലിച്ചു; മിൽമക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി

പാൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമക്ക് ഉണ്ടെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. എന്നാൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാരിനെ കൂടി അറിയിക്കാനുള്ള ബാധ്യത അവർക്ക് ഉണ്ടായിരുന്നു.എന്നാൽ അതിൽ അവർക്ക് വീഴ്ച പറ്റിയതായും മന്ത്രി വ്യക്തമാക്കി

അതേ സമയം കൊഴുപ്പ് കൂടിയ മിൽമ റിച്ചിന് ലിറ്ററിന് രണ്ട് രൂപയുടെ വർദ്ധനവ് വരുത്തിയത് പിൻവലിച്ചു. ഡിസംബർ മാസത്തിൽ 6 രൂപ വർദ്ധനവ് വരുത്തിയിരുന്നു.അതിനാൽ രണ്ടു രൂപയുടെ വർദ്ധനവ് പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് വർദ്ധനവ് മിൽമ പിൻവലിച്ചത്.എന്നാൽ മിൽമ സ്മാർട്ടിന്റെ വർദ്ധനവ് തുടരും. ഇതോടെ ഇതോടെ അരലിറ്റർ റിച്ച് പാലിന് വീണ്ടും 29 രൂപയായി വില കുറയും. സ്മാർട് പാലിന് അര ലിറ്ററിന് 25 രൂപയാണ് വില. അതേസമയം നീല കവറിലുള്ള പാലിന് വില കൂട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരം ചേർന്ന യോഗത്തിലാണ് വില ഏകീകരണത്തിന്റെ ഭാഗമായി ഒരു രൂപ വീതം കൂട്ടിയത് എന്നാണ് മിൽമയുടെ വിശദീകരണം. എന്നാൽ ചുരുങ്ങിയ അളവിൽ മാത്രം വിറ്റുപോകുന്ന പാലാണ് മിൽമ സ്മാർട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*