സംസ്ഥാനത്ത് പാൽവില കൂടും; ലിറ്ററിന് 4 രൂപ വരെ കൂടാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില കൂട്ടാൻ ഒരുങ്ങി മിൽമ.  ഉത്പാദനച്ചെലവ് വർധിച്ചതും ക്ഷീരകർഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം . ഡിസംബറിലോ ജനുവരിയിലോ വില വർധിപ്പിക്കാനാണ് സാധ്യത. 2019-ലാണ് ഇതിന് മുന്‍പ് മില്‍മ പാല്‍വില കൂട്ടിയത്. ലിറ്ററിന് നാലുരൂപയാണ് അന്ന് വർധിപ്പിച്ചത്.

കഴിഞ്ഞമാസം ചേർന്ന ബോർഡ് യോഗത്തിൽ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ മിൽമ ഫെഡറേഷൻ നിയോഗിച്ചു. ഈ റിപ്പോർട്ടുംകൂടി കണക്കിലെടുത്താവും വില വര്‍ദ്ധനവില്‍ അന്തിമ തീരുമാനമെടുക്കുക.

നിലവിൽ  ക്ഷീരവകുപ്പ് കർഷകർക്ക് 4 രൂപവീതം ഇൻസന്റീവ് നൽകുന്നുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതിനാൽ കാലിത്തീറ്റ വിലയും വർധിപ്പിച്ചേക്കും. പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്‌-സേവന നികുതി ഏർപ്പെടുത്തിയതോടെ ഇവയുടെ വില ജൂലൈ 18 മുതൽ കൂട്ടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*